മുളുണ്ട് കേരളസമാജം – ഓണാഘോഷവും മെഗാ സ്റ്റേജ് ഷോയും
മുളുണ്ട് : മുളുണ്ട് കേരളസമാജത്തിൻ്റെ ഓണാഘോഷം സെപ്റ്റംബർ 22 നും ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന സംഗീത നൃത്ത ഹാസ്യ നിശ സെപ്റ്റംബർ 27 നും നടക്കും. ഭക്തസംഘത്തിൻ്റെ അജിത്‌കുമാര നായർ ഹാളിൽ രാവിലെ 10 മണിമുതൽ നടക്കുന്ന ഓണാഘോഷത്തിൽ വിവിധ കലാപരിപാടികൾ ,ഓണസദ്യ , അവാർഡ് ദാനം എന്നിവ ഉണ്ടായിരിക്കും .ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുതിയകമ്മ്യുണിറ്റി ഹാളിൻ്റെ നിർമ്മാണത്തിനുമുള്ള ധനശേഖരണാർത്ഥം , വൈകുന്നേരം 6 മണിമുതൽ, മഹാകവി കാളിദാസ നാട്യമന്ദിറിൽ സംഘടിപ്പിക്കുന്ന മെഗാ പരിപാടിയിൽ എംപി സഞ്ജയ് ദിനാപാട്ടീൽ, ചലച്ചിത്ര താരം നദിയാ മൊയ്‌തു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ലയൺ കുമാരൻ നായർ ,SNMS പ്രസിഡന്റ് എം.ഐ . ദാമോദരൻ എന്നിവർ വിശിഷ്ട്ടാതിഥികളായിരിക്കും . സ്റ്റാർ സിംഗർ വിജയിയും വയലനിസ്റ്റുമായ വിവേകാനന്ദൻ .വി നയിക്കുന്ന ഗാനമേള ,പാരീസ് ലക്ഷ്മിയുടെ നൃത്തപരിപാടി ,റെജി രാമപുരത്തിൻ്റെ ഹാസ്യപരിപാടി എന്നിവയുമുണ്ടായിരിക്കും