മാഘി ഗണേശോത്സവത്തിൽ മാനവ സേവയുമായി മുളുണ്ട് കേരള സമാജം

സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സമാജം ഇന്ന് വീൽ ചെയർ – ശ്രവണ സഹായി യന്ത്രങ്ങൾ വിതരണം ചെയ്യും
മുംബൈ: ഫിബ്രവരി 1 മുതൽ 11 വരെ, മുളുണ്ടു വെസ്റ്റ് , സ്വാമി ചാരിറ്റബൾ ട്രസ്റ്റിൻ്റെ നേത്രത്വത്തിൽ മഹാരാഷ്ട്രയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ മാഘി ഗണേഷ് ഉത്സവം ആഘോഷപൂർവം കൊണ്ടാടുകയാണ്. ഈ ആഘോഷ പരിപാടിയിൽ വെച്ച് ഇന്ന് വൈകുന്നേരം 7 മണിമുതൽ രാത്രി 10 മണിവരെ, സ്വാമി ചാരിറ്റബിൾ ട്രസ്റ്റുമായി കൈകോർത്തുകൊണ്ട് അംഗപരിമിതർക്കുള്ള വീൽ ചെയറുകളും,ശ്രവണ സഹായി യന്ത്രങ്ങളും ( Hearing Aids)സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള നോട്ട് പാഡുകളും സൗജന്യമായി വിതരണം ചെയ്യും.
മുളണ്ടിന്റെ ഹൃദയഭാഗത്ത് ആർ ആർ ടി റോടിലുള്ള ഗൗരവ് പ്ലാസ ബിൽഡിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു രെജിസ്റ്റേർഡ് ട്രസ്റ്റായ മുളുണ്ട് കേരള സമാജം അതിന്റെ പ്രവർത്തന പാരമ്പര്യത്തിന്റെ 64 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കയാണ്.
ജാതി മത വർണ്ണ ഭാഷാ വ്യത്യാസമില്ലാതെ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെയും പാവപ്പെട്ടവരെയും ഹൃദയത്തോട് ചേർത്തു നിർത്തി നടത്തുന്ന ജീവകാരുണ്യ (ചാരിറ്റി ) പ്രവർത്തനങ്ങൾക്കാണ് സമാജം പ്രാമുഖ്യം നൽകുന്നത് .
കൂടുതൽ വിവരങ്ങൾക്ക് :
സി.കെ.കെ. പൊതുവാൾ
9224408108
ടി.കെ. രാജേന്ദ്രബാബു
9322277 577
പി. ഉണ്ണിക്കുട്ടൻ നായർ 9323170403
ഇ രാമചന്ദ്രൻ
981900 2955
കെ. മുരളി നായർ
9820449829
സുജാത നായർ
+91 98921 73597
ബാലകൃഷ്ണൻ നായർ
9892316521
കണ്ണൻ ബി കെ കെ
9821754090