അശരണർക്ക് ആശ്രയവുമായി മുളുണ്ട് കേരള സമാജം

0

മുളണ്ടിന്റെ ഹൃദയഭാഗത്ത് ആർ ആർ ടി റോടിലുള്ള ഗൗരവ് പ്ലാസ ബിൽഡിംഗ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു രെജിസ്റ്റേർഡ് ട്രസ്റ്റായ മുളുണ്ട്കേരള സമാജം അതിന്റെ പ്രവർത്തന പാരമ്പര്യത്തിന്റെ 64 വർഷം പിന്നിട്ടു കഴിഞ്ഞു.

ജാതി മത വർണ്ണ ഭാഷാ വ്യത്യാസമില്ലാതെ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെയും പാവപ്പെട്ടവരെയും ഹൃദയത്തോട് ചേർത്തു നിർത്തി നടത്തുന്ന ജീവകാരുണ്യ (ചാരിറ്റി ) പ്രവർത്തനങ്ങൾക്കാണ് സമാജം പ്രാധാന്യം നൽകുന്നത്.

2025 ഫിബ്രവരി 1 മുതൽ 11 വരെയുള്ള തീയ്യതികളിൽ മുളുണ്ടു വെസ്റ്റിലുള്ള പി.കെ. റോഡിൽസായിധാം മന്ദിറിൻ്റെ സമീപത്ത് ആസ്ഥാനമായുള്ള സ്വാമി ചാരിറ്റബൾ ട്രസ്റ്റിൻ്റെ നേത്രത്വത്തിൽ മഹാരാഷ്ട്രയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ മാഗി ഗണേഷ് ഉത്സവം ആഘോഷപൂർവം കൊണ്ടാടുകയാണ്.

ഈ ആഘോഷപരിപാടിയിൽ ഫെബ്രുവരി 8ന് ശനിയാഴ്ച വൈകുന്നേരം 7 മണിമുതൽ രാത്രി 10 മണിവരെ,
ശ്രീ.ജഗദീഷ് ശ്രീധർ ഷെട്ടി പ്രസിഡണ്ടായി പ്രവർത്തിച്ചു വരുന്ന സ്വാമി ചാരിറ്റബിൾ ട്രസ്‌റ്റുമായി കൈകോർത്തുകൊണ്ട് മുളുണ്ടു കേരള സമാജം അതിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ശാരീര പ്രശ്നമുള്ളവർക്കായി വീൽ ചെയറുകളും,
ശ്രവണ സഹായി യന്ത്രങ്ങളും ( Hearing Aids)സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി റൈറ്റിങ് പാഡുകളും സൗജന്യമായി നല്കുന്നതാണ്.

ഇത് ആവശ്യമുള്ളവർ ആധാർകാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഡോക്ടറുടെ സാക്ഷ്യപത്രവുമായി സമാജം ഭാരവാഹിളുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

സി.കെ.കെ. പൊതുവാൾ
9224408108
ടി.കെ. രാജേന്ദ്രബാബു
9322277 577
പി. ഉണ്ണിക്കുട്ടൻ നായർ 9323170403
ഇ രാമചന്ദ്രൻ
981900 2955
കെ. മുരളി നായർ
9820449829
കെ.ബാലകൃഷ്ണൻ നായർ
9892316521
കണ്ണൻ ബി കെ കെ
9821754090

Spread the love

Leave a Reply

Your email address will not be published. Required fields are marked *