മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ പരിശോധന
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് പൊതുമരാമത്ത് സംഘം പരിശോധന നടത്തി. മധുര റീജിയണൽ ചീഫ് എൻജിനീയർ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കേരളത്തിൽ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തമിഴ്നാടിന്റെ നടപടി.
അണക്കെട്ടിൽ ജലനിരപ്പ് ക്രമാധീതമായി ഉയർന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് തമിഴ്നാട്ടിലെ ജലവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതിനുമായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം.