മുഹമ്മദ് ഷിയാസിനെതിരെ കേസ് റജിസ്റ്റർ ചെയ്തു
കൊച്ചി : ജിസിഡിഎയുടെ പരാതിയില്‍ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത് . ഭാരതീയ ന്യായസംഹിതയിലെ 131, 329(3),189(2),190 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്നതായി എഫ്‌ഐആറില്‍ പറയുന്നുണ്ട്. ജിസിഡിഎ അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെ കുറ്റകരമായി അതിക്രമിച്ച് കടന്നു. സ്‌റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഘം കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയത്. സംഭവത്തെ അപലപിച്ച് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് ആയിരുന്നു സിപിഐഎം ആരോപിച്ചത്. എന്നാല്‍ ഇത് തള്ളി മുഹമ്മദ് ഷിയാസ് രംഗത്തെത്തിയിരുന്നു
