മുഹമ്മദ് റാഫി നൈറ്റ് : കേരളത്തിൽനിന്നെത്തിയ ഗായകർക്ക് സ്വികരണം നൽകി

0

 

പൻവേൽ : മഹാരാഷ്ട്ര എ ഐകെഎംസിസി യുടേ നേത്രൂത്വത്തിൽ നാളെ നടക്കുന്ന റാഫി മ്യൂസിക്കൽ നൈറ്റ് പരിപാടി അവതരിപ്പിക്കാനായി എത്തിയ ‘മുഹമ്മദ് റാഫി ഫൗണ്ടഷൻ കേരളസിംഗേഴ്‌സി’ന് പൻവേൽ സ്റ്റേഷനിൽ സ്വികരണം നൽകി. സംഘത്തിന് റാഫി ഫൌണ്ടേഷൻ സെക്രട്ടറി ടി. പി. എം .ഹാഷിർ അലി, ഡോ. വി പി ശശിധരൻ,യു വി അഷ്‌റഫ്‌ ,മജീദ് പേരമ്പ്ര എന്നിവർ നേതൃത്വം നൽകി. എഐകെഎംസിസി ജനറൽ സെക്രട്ടറി കെ പി അബ്ദുൽ ഗഫൂർ, എഐ കെഎംസിസി വർക്കിങ് കമ്മിറ്റി അംഗം പി വി കെ അബ്ദുള്ള തുടങ്ങിയവർ ഗായക സംഘത്തെ സ്വീകരിച്ചു.

അന്തരിച്ചപ്രശസ്‌ത പിന്നണിഗായകൻ മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനത്തിൻ്റെ ഭാഗമായി അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ‘ആൾ ഇന്ത്യ കേരള മുസ്ളീം കൾച്ചറൽ കമ്മിറ്റി’-മഹാരാഷ്ട്ര വിഭാഗം സംഘടിപ്പിക്കുന്ന സംഗീത നിശ നാളെ , നവിമുംബൈയിലെ ഖാർഘർ സെക്റ്റർ 6 ലുള്ള റീജൻസി ഗാർഡൻ കമ്മ്യുണിറ്റി ഹാളിൽ വെച്ചു നടക്കും .
. ചടങ്ങിൽ മുഹമ്മദ് റാഫിയുടെ കുടുംബാംഗങ്ങൾ അതിഥികളായി പങ്കെടുക്കും .

Spread the love

Leave a Reply

Your email address will not be published. Required fields are marked *