എംടി – മലയാളത്തിൻ്റെ ഹിമാലയം

പി.ആർ .കൃഷ്‌ണൻ (വൈസ്പ്രസിഡന്റ് , CITU മഹാരാഷ്ട്ര )
മലയാളത്തിന്റെ ഹിമാലയമായ എംടി വാസുദേവൻനായർ പ്രവാസികളെ നെഞ്ചിലേറ്റിയ എഴുത്തുകാരനാണ് .
മുംബൈയിൽ മൂന്നും തൃശൂർജില്ലയിൽ രണ്ടുപരിപാടികളിലും തുഞ്ചൻനഗറിലെ ഒരുപാരിപാടിയിലുമായിരുന്നു എംടിയുമായുള്ള ഒത്തുചേരൽ .1996 ൽ ജ്ഞാനപീഠം ലഭിച്ചപ്പോൾ അനുമോദിക്കാനായി മുംബൈയിൽ , എൻ കെ ഭൂപേഷ്‌ബാബുവിൻ്റെ ‘മറുനാട് ‘ മാസികയും കേരളീയകേന്ദ്രസംഘടനയും ഭാണ്ഡൂപ് സമാജവും സംഘടിപ്പിച്ച അനുമോദനച്ചടങ്ങുകളിൽ വെച്ചാണ് സൗഹൃദം പങ്കിടാനുള്ള ഭാഗ്യം ലഭിച്ചത്.പിന്നീട് നാട്ടിലും …എംടിയോടൊപ്പമുള്ള നിമിഷങ്ങളെ വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കണ്ടിരുന്നത്.എഴുത്തിലൂടെ ജീവിത മൂല്യങ്ങളെ ഉയർത്തികാട്ടിയ ,
മനുഷ്യൻ്റെ ഹൃദയത്തുടിപ്പുകളെ കഥകളാക്കി മാറ്റിയ എഴുത്തുകാരന് എൻ്റെ റെഡ് സല്യൂട്ട്…