എംടി ഗുരുതരാവസ്ഥയിൽ തുടരുന്നു

0

കോഴിക്കോട് : പ്രമുഖ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഈ മാസം പതിനഞ്ചാം തീയ്യതിയാണ് അദ്ദേഹത്തെ ഹൃദയസംബന്ധമായ അസുഖങ്ങളും കടുത്ത നീർക്കെട്ടും കാരണം കോഴിക്കോട് ബേബി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഇന്നലെമുതൽ ആരോഗ്യസ്ഥിതി വഷളായിരിക്കയാണ് .
എത്ര ഗുരുതരാവസ്ഥയിലായാലും തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു . ഇതുകാരണം വെന്റിലേറ്ററിൽ പ്രവേശിപ്പിക്കാതെ ഓക്സിജൻ്റെ സഹായത്തോടെ ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *