എംഎസ്സി എൽസ 3 കപ്പൽ അപകടം: കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞ് വെക്കാൻ നിർദേശിച്ച് ഹൈക്കോടതി

0

കൊച്ചി : കേരള തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 കപ്പൽ ഉടമകൾക്ക് ഹൈക്കോടതിയുടെ തിരിച്ചടി. എംഎസ്സി കപ്പൽ കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതരോട് നിർദ്ദേശിച്ചു .കാഷ്യൂ എക്സ്പോർട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നി‍ർദേശം.

കേരളതീരത്ത് അപകടത്തിൽപ്പെട്ട കപ്പലിലെ കണ്ടെയിനറിൽ കാഷ്യൂ ഉണ്ടായിരുന്നു. അപകടത്തിലൂടെ ആറു കോടി രൂപയുടെ നഷ്ടം തങ്ങൾക്കുണ്ടെന്നാരോപിച്ചാണ് കാഷ്യൂ എക്സ്പോർട് പ്രമോഷൻ കൗൺസിൽ ഹൈക്കോടതിയെ സമീപിച്ചത്.MSC MANASA F എന്ന കപ്പൽ തടഞ്ഞുവയ്ക്കാനാണ് നിർദ്ദേശം നൽകിയത് . ആറു കോടി രൂപയുടെ ഡിമാൻറ് ഡ്രാഫ്ട് കോടതിയിൽ ഹാജരാക്കിയാൽ കപ്പൽ വിട്ടു നൽകും . ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *