കരുനാഗപ്പള്ളിയിൽ താര, താരമാകുമോ….

കൊല്ലം : നാടിന്റെ ആശീർവാദം ഏറ്റുവാങ്ങി കരുനാഗപ്പള്ളി എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എം എസ് താരയുടെ വോട്ട് അഭ്യർത്ഥന തുടരുന്നു നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് മണ്ഡലത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർടി നേതാക്കളുടെ സ്മൃതി കുടീരങ്ങൾ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി.എൻ ശ്രീധരൻ, ജി കാർത്തികേയൻ തുടങ്ങിയ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെയും സന്ദർശിച്ചു. രക്തസാക്ഷി അജയ് പ്രസാദ് സ്മൃതിമണ്ഡപം, ആദ്യകാല പാർടി പ്രവർത്തകർ,മുതിർന്ന സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരെ വീടുകളിൽ എത്തി സന്ദർശിച്ചു.
കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ ഉപവരണാധികാരിയായ കരുനാഗപ്പള്ളി തഹസിൽദാർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്ത്. സ്ഥാനാർത്ഥിയുടെ ചിത്രം ആലേഖനം ചെയ്ത പ്ലക്കാർഡുകൾ, ചുവന്ന ബലൂണുകൾ എന്നിവയേന്തിയ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ആവേശത്തോടെയാണ് പ്രകടനത്തിൽ പങ്കുചേർന്നത്.
അഡ്വ.എം.എസ്. താര വനിതാ കമ്മീഷൻ അംഗമായിരിക്കെ പോക്സോ പ്രതി വിവാഹിതനാകാന്‍ ശ്രമിക്കുന്നത് നിയമത്തോടുള്ള വെല്ലുവിളി യാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ബലാത്സംഗം ചെയ്ത യുവതിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന കൊട്ടിയൂര്‍ പോക്സോ പീഡനക്കേസിലെ പ്രതി റോബിന് വടക്കുംചേരിയുടെ ഹരജി തള്ളിയ സുപ്രീംകോടതി നടപടിയെ കേരള വനിതാ കമീഷന് അഭിനന്ദിച്ചു. പ്രതി റോബിന് വടക്കുംചേരിയുടെ വാദം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നാണ് കമീഷന് അംഗം പറഞ്ഞിരുന്നത്. ഭിക്ഷാടന മാഫിയയ്ക്കെതിരെ ജാഗ്രത പാലിക്കുക ഈ സംഘങ്ങളെ ഇനി വളരാന്‍ അനുവദിക്കരുതെന്നും അതിന് പ്രാദേശിക സന്നദ്ധ സംഘടനകള്‍ ജാഗ്രത പാലിക്കണമെന്നും അഡ്വക്കേറ്റ് താര അഭിപ്രായപ്പെട്ടിരുന്നു.
കരുനാഗപ്പള്ളിക്ക് നഷ്ടപ്പെട്ടുപോയ എൽഡിഎഫിന്റെ സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇക്കുറി താര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കരുനാഗപ്പള്ളിയിലെ മുൻ എംഎൽഎമാർ ആയിരുന്ന സി. ദിവാകരനും ആർ രാമചന്ദ്രനും നടത്തിയ വികസനത്തിന്റെ തുടർച്ച കഴിഞ്ഞ അഞ്ചുവർഷമായി മുരടിച്ചു നിൽക്കുകയാണെന്നും വികസനത്തിലൂടെ കരുനാഗപ്പള്ളിയുടെ മുഖച്ഛായ മാറ്റുകയെന്ന ലക്ഷ്യമാണ് തനിക്കുള്ളതൊന്നും വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും താര പറഞ്ഞു.
