കലൂർ സ്റ്റേഡിയത്തിലെ മൃദംഗ നാദം : നൃത്തത്തിന്റെ മറവിൽ വൻതട്ടിപ്പ് !
എറണാകുളം :എംഎൽഎ ഉമാ തോമസിന് ഗുരുതരമായ അപകടം സംഭവിക്കാൻ ഇടയായ കലൂർ ജവഹർലാൽ നെഹ്‌റു അന്താരഷ്ട്രസ്റ്റേഡിയത്തിൽ അരങ്ങേറിയ മൃദംഗ നാദം പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതരമായ ആരോപണം.
പരിപാടിക്ക് ശേഷം വ്യാപകമായ പരാതികളാണ് ഇപ്പോൾ ഉയർന്നുവരുന്നത് .രജിസ്‌ട്രേഷൻ ഇനത്തിൽ മാത്രം പിരിച്ചത് കോടികൾ. നടിയും നർത്തകിയുമായ ദിവ്യാഉണ്ണിയുടെ പേരിലും വൻതോതിൽ പണപ്പിരിവ് നടന്നതായി പരിപാടിയിൽ പങ്കെടുത്തവർ പറയുന്നു.പലരിൽ നിന്നായി വാങ്ങിയത് പലതുകയാണെന്നും അവർ പറയുന്നു. ഓരോരുത്തരിൽ നിന്നും 1400 മുതൽ 5000 രൂപവരെ വാങ്ങി.നർത്തകിമാരിൽ നിന്നും 2000 രൂപവെച്ചു വാങ്ങിയെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് 140 മുതൽ 300 രൂപവരെ ടിക്കറ്റ് നിരക്കായി ഈടാക്കി .സർക്കാർ പരിപാടി എന്നനിലയിലാണ് സ്വകാര്യപരിപാടി സംഘടിപ്പിച്ചത്. തമിഴ്‌നാടിന്റെ റിക്കാർഡിനെ കടന്നു ഗിന്നസ്ബുക്കിൽ വരാനായി 12000 നർത്തകിമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മെഗാ ഭരതനാട്യമായിരുന്നു ‘മൃദംഗ നാദ’ത്തിലെ പ്രധാന പരിപാടി .
ആംബുലൻസ് ഒഴികെ മറ്റൊരു വാഹനവും അകത്ത് കയറ്റാൻ അനുമതി ഇല്ലാതിരുന്ന സ്റ്റേഡിയത്തിൽ ദിവ്യാ ഉണ്ണിയുടെ കാരവൻ കയറ്റിയതിലും പ്രതിഷേധമുയർന്നിട്ടുണ്ട്
പരിപാടിയിൽ അതിഥിയായിഎത്തിയപ്പോഴായിരുന്നു വിഐപി ഗ്യാലറിയിൽ നിന്നും 15 അടി താഴ്ചയിൽ
വീണ് ഉമാതോമസിന് ഗുരുതരമായി പരിക്കേറ്റത്.