MPCC സംസ്‌ഥാന അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ നാളെ കല്യാണിൽ

മുംബൈ : മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ സംസ്‌ഥാന അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ പങ്കെടുക്കുന്ന കല്യാൺ-ഡോമ്പിവിലിയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെയും, ജില്ലാ നേതാക്കളുടെയും നേതൃയോഗം നാളെ (ശനിയാഴ്ച) വൈകുന്നേരം 4.00 മണിക്ക് കല്യാൺ വെസ്റ്റിൽ കടക് പാടയിലുള്ള കേബ്രിയ ഇന്റർനാഷണൽ സ്കൂളിൽ വച്ചു നടക്കും.
തികഞ്ഞ ഗാന്ധിയനും, താഴെ തട്ടിലുള്ള പ്രവർത്തകർക്ക് പ്രിയങ്കരനുമായ ഹർഷവർദ്ധൻ സപ്കാൽ സംസ്ഥാന കോൺഗ്രസ്സ് അധ്യക്ഷനായതിനു ശേഷം, കല്യാൺ- ഡോമ്പിവിലി ജില്ലാ കമ്മിറ്റിയിൽ നടത്തുന്ന ആദ്യ സന്ദർശനമാണ് നാളെ നടക്കുന്നത്.
മതേതര ജനാധിപത്യ വിശ്വാസികൾ നിറഞ്ഞു വസിക്കുന്ന കല്യാൺ- ഡോംബിവ്‌ലി മേഖലയിലെ മലയാളി കോൺഗ്രസ്സ് പ്രവർത്തകരും , ജില്ലാ നേതാക്കളും സംസ്ഥാന നേതൃത്വവുമായി തുറന്ന ആശയ വിനിമയത്തിനുള്ള ഈ അസുലഭ അവസരം ഉചിതമായി ഉപയോഗപെടുത്തണമെന്ന് മലയാളിയും, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോജോ തോമസ്സ് അറിയിച്ചു.