മാസപ്പടി ആരോപണം: SFIO സംഘം സി.എം.ആർ.എൽ ഓഫീസില്‍.
കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ ആരോപണത്തില്‍ കേന്ദ്രം അന്വേഷണം ആരംഭിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഉദ്യോഗസ്ഥരാണ് മാസപ്പടി പരാതിയില്‍ അന്വേഷണം നടത്തുന്നത്. ഇന്ന് (തിങ്കളാഴ്ച) രാവിലെ ആലുവയിലെത്തിയ അന്വേഷണസംഘം സി.എം.ആര്.എല്‍. ഓഫീസിൽ പരിശോധന തുടരുകയാണ്.
മുഖ്യമന്ത്രി പിണറായി വിയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആര്.എല്ലും തമ്മില്‍ നടത്തിയ ഇടപാടുകളാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. അന്വേഷണം നടത്താന്‍ എട്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.