പുന്നപ്രയിൽ അമ്മയും മകനും എംഡിഎംഎ യുമായി പിടിയിൽ

ആലപ്പുഴ : ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര പോലിസും ചേർന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 3 ഗ്രാം ഓളം എംഡിഎംഎ യുമായി 1 – അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സൗരവ് ജിത്ത് – (വയസ്സ് 18) , 2- അമ്പലപ്പുഴ കൗസല്യ നിവാസ് സത്യമോൾ – വയസ്സ് 46 എന്നിവരാണ് പറവൂരിലെ ഒരു ഹോട്ടലിന് മുന്നിൽ വെച്ച് KL 02 BL 3346 എന്ന കാറിൽ നിന്നും പിടികുടിയത് . ലോ ആൻഡ് ഓർഡർ എഡിജിപിയുടെ യുടെ ഓപ്പറേഷൻ D – Hunt ൻ്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പറവൂർ ഹൈവേയിൽ റോഡിൽ നടത്തിയപരിശോധനയിലാണ് അതിമാരക മയക്ക് മരുന്നായ 3 ഗ്രാം MDMA യുമായി പ്രതികൾ പിടിയിലായത് . മാസത്തിൽ പല പ്രാവിശ്യം ലഹരി വസ്തുക്കൾ എറണാകുളം ഭാഗത്ത് പോയി വാങ്ങി നാട്ടിൽ എത്തിച്ച് അമിത ലാഭം ഉണ്ടാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ. അവിടെ നിന്നും ഗ്രാമിന് 1000/- രൂപയക്ക് വാങ്ങുന്ന MDMA ഇവിടെ 4000 /-, 5000/- രൂപയക്ക് ആണ് വിറ്റിരുന്നത് . കരുനാഗപ്പള്ളി ഫാമിലി കോടതിയിൽ വക്കിലായി ജോലി ചെയ്തു വരികയായിരുന്നു സത്യമോൾ. കാറിൽ വക്കിലിൻ്റെ എംബ്ലം പതിച്ച് ആണ് പോലിസിൻ്റെ പരിശോധനയിൽ നിന്നും പലപ്പോഴും രക്ഷപ്പെട്ടിരുന്നത്. അമ്മയും ഒന്നിച്ചാണ് പലപ്പോഴും മയക്ക് മരുന്ന് വാങ്ങാൻ പോയിരുന്നത്.
ഇവരുടെ വീട്ടിൽ അമ്പലപ്പുഴ പോലിസ് നടത്തിയ പരിശോധയിൽ 2.5 ഗ്രാം MDMA, 40 ഗ്രാം കഞ്ചാവ്, 2 ഗ്രാം ഹൈബ്രീഡ് കഞ്ചാവ് വൻതോതിൽ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന OCB പേപ്പറും പ്ലാസ്റ്റിക് കവറുകളും പിടികുടി . ഇവരുടെ വീട്ടിൽ കഞ്ചാവ് വലിക്കാൻ പ്രത്യേക സ്ഥലം തന്നെ ഒരുക്കിയിരുന്നു. പുറമെ നിന്നുള്ള യുവാക്കളും കുട്ടികളും രാത്രി കാലങ്ങളിൽ ഇവിടുത്തെ നിത്യ സന്ദർശകരായിരുന്നു. ജില്ലാ പോലിസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി.പങ്കജാക്ഷൻ്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആമ്പലപ്പുഴ ഡിവൈഎസ്പി K N രാജേഷിൻ്റെ നേതൃത്വത്തിൽ പുന്നപ്ര SI അരുൺ S , സീനിയർ സി പിഓമാരായ രാജേഷ്കുമാർ, അഭിലാഷ്, സിപിഓമാരായ മുഹമ്മദ് സാഹിൽ , കാർത്തിക എന്നിവരാണ് പ്രതികളെ പിടികുടിയത് . ജില്ലാ ലഹരി വിരുദ്ധ ടീം മാസങ്ങളായി ഇവരെ നിരിക്ഷിച്ചതിൻ്റെ ഫലമായാണ് മയക്ക് മരുന്നുമായി ഇവരെ പിടിക്കാനായത്. വീട്ടിൽ വളർത്തു പട്ടികളും സിസിടിവി യും ഉള്ളത് പലപ്പോഴും പോലിസിൻ്റെ നിരീക്ഷണം ഇവർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഈ പ്രദേശത്തെ ഒരു കുട്ടം യുവാക്കളെയാണ് ഇതിലൂടെ പോലിസിന് രക്ഷിക്കാൻ സാധിച്ചത്.