മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരുക്ക്
പത്തനംതിട്ട : പത്തനംതിട്ടയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരുക്ക്. പന്തളം തോന്നല്ലൂർ സ്വദേശി സീനക്കാണ് (46) കുത്തേറ്റത്. വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. സീനക്ക് നെഞ്ചിലും വയറിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ സീനയുടെ ഇളയ മകളുടെ ഭർത്താവ് അഞ്ചൽ സ്വദേശി ഷമീർ ഖാൻ (36) നെ പൊലീസ് പിടികൂടി. ഷമീറിന്റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി. വിവാഹബന്ധം സീനയുടെ മകൾ വേർപെടുത്താനിരിക്കെയാണ് സർവേയറായ ഷമീര്‍ ഭാര്യ വീട്ടിലെത്തിയത്.