അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് നോബിയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതിനിടയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
നോബിയുടെ പീഡനത്തെ തുടർന്നാണ് ഏറ്റുമാനൂർ 101 കവല വടകര വീട്ടിൽ ഷൈനി(43), അലീന(11), ഇവാന(10 ) എന്നിവർ കോട്ടയം നിലമ്പൂർ എക്സ്പ്രസ്ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യചെയ്തത് . ഫെബ്രുവരി 28ന് പുലർച്ചെ 5.20നായിരുന്നു സംഭവം. തൊടുപുഴ സ്വദേശി നോബി ലൂക്കോസുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിച്ചുവരുന്നതിനിടയിലാണ് ഷൈനി മക്കളെയും കൂട്ടി ജീവനൊടുക്കുന്നത് .