മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുസ്മരണവും പരിസ്ഥിതി ഞായർ ദിനാചരണവും നാളെ

0

നിരണം : സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക യുടെ നേതൃത്വത്തില്‍ പ്രകൃതി സ്നേഹിയും ആത്മീയ ആചാര്യനും ഭാഗ്യസ്മരണിയനുമായ മോറാൻ മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുസ്മരണവും
പരിസ്ഥിതി ഞായർ ദിനാചരണവും ജൂൺ 9ന് നടക്കും. രാവിലെ 9ന് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിക്കും.

11ന് കേന്ദ്ര – സംസ്ഥാന സർക്കാർ വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന്‍ ഹരിപ്പാട് പരിസ്ഥിതി ഞായർ ദിനാചരണം ഉദ്ഘാടനം ചെയ്യും.ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിക്കും. പള്ളി പരിസരത്ത് വിശ്വാസികൾ ചേർന്ന് വൃക്ഷതൈ നടുമെന്ന് സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള അറിയിച്ചു.

പ്രകൃതി സ്നേഹിയും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത കാലം ചെയ്തത് മെയ് 8ന് ആണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *