മുവാറ്റുപുഴയിലെ യുവാവിന്റെ മരണം കൊലപാതകം, ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ചു
കൊച്ചി: മൂവാറ്റുപുഴയിൽ യുവാവിനെ ബാറിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മൂവാറ്റുപുഴ പാണ്ടാംകോട്ടിൽ ശബരി ബാൽ (40) ആണ് മരിച്ചത്. ബിയർ കുപ്പികൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണം. കൊലപാതകത്തിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്ക് തർക്കത്തിനിടെ ബിയർ കുപ്പികൊണ്ട് തലയ്ക്ക് അടിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.