ഫെയ്മ വനിതാവേദിസംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലായ് 5 ന്

0

മുംബൈ : ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി നടത്തുന്ന പ്രതിമാസ സെമിനാർ ജൂലായ് 5 (ശനി) ന് ഓൺലൈനായി നടത്തും .രാത്രി 8 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ “Age, Hormones & Emotions” എന്ന വിഷയത്തിൽ പ്രസിദ്ധ ആരോഗ്യ വിദഗ്ദ്ധയായ ഡോ. അശ്വിനി ബാബുരാജ് (MBBS,DGO -Aster MIMS Kozhikode ) സംസാരിക്കും.

സ്ത്രീകൾക്കിടയിൽ സാധാരണയായി കാണപ്പെടുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങൾ, അവയുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ സ്വാധീനം, വിവിധ കാലഘട്ടങ്ങളിലെ മാനസിക പ്രതിബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ വിശദമായി അവതരിപ്പിക്കുന്നതായിരിക്കും .
ഡോ.ഹന്ന ഗീവർ ( MBBS,ADMO. Railway Hospital Pune ) മോഡറേറ്റർ ആയിരിക്കും.മനോഭാവ വ്യതിയാനങ്ങൾ, ക്ഷീണം, അലോസരം – ഇതെല്ലാം എന്തുകൊണ്ടാണ് സംഭവിക്കുന്നു എന്ന സംശയങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം കണ്ടെത്താനുള്ള ഒരവസരം കൂടിയായിരിക്കും ഈ സെമിനാർ
എന്നും ഓരോ സ്ത്രീയും അവരുടെ മനസ്സിനെയും ശരീരത്തെയും മനസ്സിലാക്കുന്നതിനുള്ള വഴികാട്ടിയായി സെമിനാർ മാറുമെന്നും എല്ലാ വനിതകളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഫെയ്മ മഹാരാഷ്ട്ര വനിതാവേദി ഭാരവാഹികളായ അനു ബി നായർ – (പ്രസിഡൻ്റ് ), സുമി ജെൻട്രി – (സെക്രട്ടറി), ഗീത സുരേഷ് – (ട്രഷറർ)എന്നിവർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *