മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍
കോട്ടയം: തട്ടിപ്പില്‍ കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്. കോട്ടയം വാകത്താനം പോലീസാണ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ചീരചിറ സ്വദേശിയില്‍ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്തന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും സോഷ്യല്‍ മീഡിയ താരമായ നിധി പണം തട്ടിയതായി പൊലീസ് പറയുന്നു.