പുരാവസ്‌തുതട്ടിപ്പിലെ വഞ്ചനക്കേസ്‌ : ഹാജരാക്കിയത്‌ 
1.22 കോടി നൽകിയതിന്റെ രേഖകൾ

0

കൊച്ചി: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തുതട്ടിപ്പുകേസിൽ പരാതിക്കാർ ഹാജരാക്കിയത്‌ 1.22 കോടിയുടെ ബാങ്ക്‌ അക്കൗണ്ട്‌ രേഖകൾമാത്രം. മോൻസണിന്‌ ബാങ്ക്‌ ട്രാൻസ്‌ഫർ മുഖേനയാണ്‌ ഇവർ തുക നൽകിയതെന്ന്‌ ക്രൈംബ്രാഞ്ച്‌ പറഞ്ഞു. പരാതിക്കാരിൽ ഒരാളായ അനൂപ്‌ വി അഹമ്മദ്‌ 1.20 കോടിയാണ്‌ നൽകിയത്‌. ഷാനുമോൻ 1,65,000 രൂപയും എം ടി ഷെമീർ 49,000 രൂപയും നൽകി. ഇതടക്കം 1,22,14,000 രൂപ നൽകിയതിന്റെ രേഖകൾമാത്രമാണ്‌ പരാതിക്കാർ ക്രൈംബ്രാഞ്ചിനുമുന്നിൽ ഹാജരാക്കിയത്‌. ബാക്കി ഹവാല പണമാണെന്നാണ്‌ ക്രൈംബ്രാഞ്ച്‌ സംശയിക്കുന്നത്‌. ഇതുസംബന്ധിച്ച്‌ ആദായനികുതിവകുപ്പിനും ഇഡിക്കും റിപ്പോർട്ട്‌ നൽകുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ വൈ ആർ റസ്‌റ്റം പറഞ്ഞു.

ആറ് പരാതിക്കാരിൽനിന്ന്‌ 10 കോടി മോൻസൺ വാങ്ങിയെന്ന്‌ ക്രൈംബ്രാഞ്ച്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. അനൂപ്‌ വി അഹമ്മദ്‌ ബാങ്കിൽനിന്ന്‌ മൂന്നുകോടിയോളം പിൻവലിച്ചതിന്റെ രേഖകൾ ക്രൈംബ്രാഞ്ചിന്‌ നൽകിയിരുന്നു. എന്നാൽ, ഈ തുക മോൻസണിന്‌ നൽകിയതിന്റെ രേഖകൾ ഹാജരാക്കിയിട്ടില്ല. യാക്കൂബ്‌ പണം നൽകിയതിന്റെ ഒരുരേഖയും ഹാജരാക്കിയിട്ടില്ല.

പണം കൈമാറിയതിന്റെ രേഖകൾ വെള്ളി പകൽ രണ്ടിനകം ഹാജരാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പരാതിക്കാർക്ക്‌ ക്രൈംബ്രാഞ്ച് നോട്ടീസ്‌ നൽകിയത്‌. പരാതിക്കാരായ യാക്കൂബ് പുറായിൽ, എം ടി ഷെമീർ, ഷാനുമോൻ എന്നിവരാണ്‌ ജില്ലാ ക്രൈംബ്രാഞ്ച്‌ ഓഫീസിൽ ഹാജരായത്‌. അനൂപ്‌ വി അഹമ്മദ്‌ രേഖകൾ നേരത്തേ നൽകിയിരുന്നു. യാക്കൂബ്‌ 2.3 കോടിയും എം ടി ഷെമീർ 56 ലക്ഷവും ഷാനുമോൻ 15 ലക്ഷവുമാണ്‌ മോൻസണിന്‌ നൽകിയതെന്നാണ്‌ പരാതിയിലുള്ളത്‌. ഫെമ നിയമലംഘനത്തെ തുടർന്ന് വിദേശത്ത് തടഞ്ഞുവച്ചിരിക്കുന്ന പണം തി

Spread the love

Leave a Reply

Your email address will not be published. Required fields are marked *