നടി മിനു മുനീറിന്റെ ആരോപണം; മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ പരാതി
ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ (Hema Committee Report) പശ്ചാത്തലത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടിമാർ രംഗത്ത്. നടി മിനു മുനീർ (Minu Muneer) പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് റീലിൽ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർ ഉൾപ്പെടുന്ന ചലച്ചിത്ര പ്രവർത്തകരുടെ പേരുകൾ ആരോപിച്ചിരുന്നു.
2013ൽ ഒരു സിനിമയുടെ ഭാഗമായിരിക്കെ, താൻ വാക്കുകളാലും ശാരീരികമായും മോശം അനുഭവത്തിലൂടെ കടന്നു പോയി എന്ന് മിനു. സഹകരിച്ച് മുന്നോട്ടു പോകാൻ ശ്രമിച്ചുവെങ്കിലും, തനിക്കു നേരെയുള്ള അപമാനങ്ങൾ അസഹനീയമായി തീർന്നു എന്ന് മിനു.അഡ്വക്കേറ്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺഡ്രോളർമാരായ നോബിൾ, വച്ചു എന്നിവർക്കെതിരെയും പരാതിയുണ്ട്.