പെരുമ്പാവൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം :അധ്യാപകന് 70 വർഷം കഠിനതടവ്.
എറണാകുളം: പെരുമ്പാവൂരിൽ മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന് കോടതി 70 വർഷം കഠിനതടവും ഒരു 1,15,000 രൂപ പിഴയും വിധിച്ചു. ഇരുപത്തിയേഴുകാരനായ ഷറഫുദ്ദീൻ പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഇരുപത്തിയേഴുകാരനായ ഷറഫുദ്ദീനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷിച്ചത് .2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു സംഭവം.
കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് ചോദിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. അധ്യാപിക വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത തടിയിട്ടപറമ്പ് പോലീസ് പ്രതിക്കെതിരെ കേസെടുത്തു. നിരവധി പ്രാവശ്യം പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതുകൂടാതെ ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ട്.
2020ൽ പെരുമ്പാവൂരിലുള്ള പോക്‌സോ കേസില്‍ ഒരു മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ് പോക്സോ കോടതി വിധിച്ചിരുന്നു നെല്ലിക്കുഴി സ്വദേശി അലിയാറിനെ മദ്രസയില്‍ വച്ച് 11 കാരനായ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷിച്ചത് .