ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചസംഭവം: പ്രതിക്ക് 38 വർഷം തടവും, 1,80,000 രൂപ പിഴയും

കണ്ണൂർ: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഇരയുടെ ബന്ധുവായ പ്രതിക്ക് 38 വർഷം തടവും 1,80,000 രൂപ പിഴയും മട്ടന്നൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചു. 2019-ൽ കേളകം സ്റ്റേഷൻ പരിധിയിൽ നടന്ന കേസിലാണ് ജഡ്ജി അനി റ്റ് ജോസഫ് വിധി പറഞ്ഞത്. പിഴത്തുകയിൽനിന്ന് 1,50,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം.
എസ്.ഐ. പി.അരുൺ ദാസാണ് കേസ് രജിസ്റ്റർ ചെയ്ത ത്. എസ്.ഐ. എം.കെ.കൃഷ്ണൻ കുറ്റപത്രം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലി ക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി