മോഹനം ഗുരുസന്നിധി സംഗീത പുരസ്കാരം മൃദംഗ വിദ്വാൻ എൻ.ഹരിക്ക്

0

കാഞ്ഞങ്ങാട് :മോഹനം ഗുരുസന്നിധി ഈ വർഷ സംഗീത പുരസ്കാരം
മൃദംഗ വിദ്വാൻ കോഴിക്കോട് എൻ ഹരിക്ക് നൽകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈ വരുന്ന മെയ് മാസം 11ന് കാഞ്ഞങ്ങാട് മാവുങ്കാൽ ശ്രീരാമക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം സമർപ്പിക്കും.
പരമ്പരകൾ പുലർത്തി പോന്ന വിശുദ്ധിയോടെ കർണ്ണാടക സംഗീതത്തെ തലമുറകളിലേക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യവുമായി സംഗീത പൂർണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ ആചാര്യനായി ദശകങ്ങളായി നടത്തി വന്ന സംഗീത പരിശ്രമങ്ങളുടെ തുടർച്ച എന്ന നിലയിൽ വർഷങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട് ടി. പി. ശ്രീനിവാസൻ്റെ നേതൃത്വത്തിൽ ശിഷ്യരും സംഗീതോപാസകരും ചേർന്ന് ആരംഭിച്ച മോഹനം ഗുരുസന്നിധിയൂടെ മൂന്നാമത് മോഹനം ഗുരുസന്നിധി സംഗീത പുരസ്കാരമാണിത്.

മെയ് 11ന് രാവിലെ 9 മണിക്ക് കൊടവലം മോഹനംഗുരു സന്നിധിയിൽ ശ്രീ ത്യാഗരാജ ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം. 10 ന് മോഹനം ഗുരുസന്നിധി അംഗങ്ങളുടെ ശ്രീരാമ കീർത്തനാർച്ചന.വൈകീട്ട് 3.30ന് ശ്രീരാമ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സദസ്സ് വിദ്യാപീഠം ഗോകുലം ഗോശാല പെരിയ ആലക്കോട് വിഷ്ണുപ്രസാദ് ഹെബ്ബാർ ഉദ്ഘാടനവും അവാർഡ് സമർപ്പണവും നടത്തും. ടി പി ശ്രീനിവാസൻ അധ്യക്ഷനാകും. നാലപ്പാടം പത്മനാഭൻ, ആശംസകൾ നേരും.ടി പി.സോമശേഖരൻ സ്വാഗതവും മനോജ് കുമാർ പയ്യന്നൂർ നന്ദിയും പറയും. 4 മണിക്ക് സംഗീത കച്ചേരി. വാർത്ത സമ്മേളനത്തിൽ ടി പി ശ്രീനിവാസൻ,പല്ലവ നാരായണൻ,
ടി.നാരായണൻ വാഴക്കോട് ,രാജേഷ് തൃക്കരിപ്പൂർ ,ശാലിനി കമലാക്ഷൻ ,പ്രിതി സി.നായർ ,ബാലാമണി തമ്പാൻ എന്നിവർ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *