മോദിയുടെ മറുപടി പ്രസംഗം ഇന്ന്

0
  • എംപിമാർക്ക് വിപ്പ് നൽകി ബിജെപി

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം ഇന്ന്(തിങ്കളാഴ്ച). പ്രധാനമന്ത്രി പ്രസംഗിക്കുന്ന ദിവസം എല്ലാ അംഗങ്ങളും ഹാജരാകണമെന്ന് ബിജെപി നിർദേശം നൽകി. ലോക്സഭാ എംപിമാർക്ക് പാർട്ടി വിപ്പും നൽകിയിട്ടുണ്ട്.

ഇന്ത്യ മുന്നണിയിലെ ഭിന്നത രൂക്ഷമായിരിക്കെ പ്രധാനമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും സാധ്യതയുണ്ട്.കേന്ദ്രസർക്കാരിന്റെ 10 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗമാകും പ്രധാനമന്ത്രി നടത്തുകയെന്നാണ് കരുതുന്നത്.

നന്ദിപ്രമേയ ചർച്ചയിൽ പല എംപിമാരും വിട്ടുനിന്നതിനെ തുടർന്നാണ് പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുന്ന ദിവസം സഭയിൽ ഹാജരാകാൻ ബിജെപി വിപ്പ് നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *