നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും

0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ ഗംഗാ സ്നാനവും കാലഭൈരവ ക്ഷേത്രത്തിൽ ദർശനവും നടത്തിയ ശേഷമാകും കളക്ടറേറ്റിൽ വരണാധികാരിക്ക് പത്രിക സമർപ്പിക്കുക.

പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 18ലധികം കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം, 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ അനുഗമിക്കും. പത്രിക സമർപ്പണം വൻ ആഘോഷമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും വാരണാസിയിൽ പൂർത്തിയാക്കിയിട്ടുണ്ട്.

എൻഡിഎ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.അതേസമയം രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഇന്ന് ഉത്തർപ്രദേശിലെ ഝാൻസിയിൽ സംയുക്ത റാലിയിൽ പങ്കെടുക്കും. പ്രിയങ്ക ഗാന്ധി വ്യാഴാഴ്ച വരെ അമേത്തിയിലും റായ്ബറേലിയിലും പ്രചരണം തുടരും.

ജൂൺ ഒന്നിന് ഏഴാം ഘട്ടത്തിലാണ് വാരാണസിയിൽ വോട്ടെടുപ്പ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ മറ്റ് സംസ്ഥാനങ്ങളിൽ ഇന്നു മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും.ആംആദ്മി പാർട്ടി മത്സരിക്കുന്ന ഹരിയാനയിലെ ഏക സീറ്റായ കുരുക്ഷേത്രയിൽ റോഡ് ഷോ നടത്തും

Spread the love

Leave a Reply

Your email address will not be published. Required fields are marked *