മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരിൽ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ്ഷോ ഇന്ന്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡ് ഷോ തുടങ്ങുന്നത്. തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് , മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു . 4 കിലോമീറ്ററിലധികം ദൂരത്തുള്ള റോഡ്ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയും റോഡ്ഷോയുടെ ഭാഗമാകും. അണ്ണാമലൈ കോയമ്പത്തൂരിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.
കോയമ്പത്തൂരില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേരത്തെ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് കോയമ്പത്തൂരില്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നത്.