കേരളത്തിനെതിരേ സംസാരിക്കുമ്പോൾ പ്രധാനമന്ത്രിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിനെതിരേ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിഹാറിനെയും കേരളത്തെയും പ്രധാനമന്ത്രി ആരോപിച്ചു. ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രധാനമന്ത്രിയുടെ വിമർശനങ്ങളെ ഏത് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിൽ നിന്നും ഒരു സീറ്റുപോലും കിട്ടില്ലെന്ന വെപ്രാളമാണ് പ്രധാനമന്ത്രിക്കെന്നും അതുകൊണ്ട് നേട്ടങ്ങളെയെല്ലാം നുണകൊണ്ട് മൂടാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് അർഹമായ തുക നിഷേധിക്കുന്നതാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിനു നേരെ സ്വീകരിക്കുന്ന സമീപനം. ജനസംഖ്യ മാനദണ്ഡമാക്കിയതോടെ നികുതി വിഹിതത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള അന്തരം വർധിച്ചു. ബിജെപിയുടെ പരസ്യങ്ങളിലും കേരളത്തെക്കുറിച്ച് തെറ്റുധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു