നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലും പത്തനംതിട്ടയിലും വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. രാവിലെ 10.30 നു വിമനാത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റരിൽ കന്യാകുമാരിയിലേക്കു പോകും. അവിടെ നിന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഉച്ചയ്ക്കു നടക്കുന്ന ബിജെപി പൊതുസമ്മേളനത്തിലും പങ്കെടുക്കും.
പത്തനംതിട്ട, മാവേലിക്കര, പാർലമെന്‍റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തിനു ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് യാത്ര തിരിക്കും