പാലക്കാടിന് പുറമേ പത്തനംതിട്ടയിൽ അനിൽ ആന്റണിക്കായും മോദി വരുന്നു
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാടിന് പുറമേ അനിൽ ആന്റണിയ്ക്കുവേണ്ടി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തും. മാർച്ച് 17നാണ് പ്രധാനമന്ത്രി പത്തനംതിട്ടയിൽ എത്തുക. ഈ മാസം 15ന് സി കൃഷ്ണകുമാറിനുവേണ്ടി നരേന്ദ്രമോദി പാലക്കാട്ടും എത്തുമെന്ന് മുൻപ് തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രി പത്തനംതിട്ടയിൽ എത്തുമെന്ന് അറിയുന്നത്.