നരേന്ദ്ര മോദി ഫെബ്രുവരി 27-ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രവരി 27 ന് ഉദ്ഘാടനം ചെയ്യും തിരുവനന്തപുരത്ത് ഫെബ്രുവരി 27-ന് സമാപന സമ്മേളനം. 19 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് പദയാത്ര തിരുവനന്തപുരത്തെത്തുന്നത്. ജനുവരി 27ന് കാസര്‍കോടുനിന്നാണു പദയാത്ര ആരംഭിച്ചത്.
സെൻട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണിക്ക് തുടങ്ങുന്ന സമ്മേളനം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്നും ഒരു മണിക്കൂർ സമയം അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ പങ്കെടുത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു