തടവുകാരന്‍റെ വയറിൽ നിന്നും മൊബൈല്‍ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു

ശിവമോഗ: കര്‍ണാടകയിലെ ശിവമോഗ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍റ വയറ്റില്‍ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു.മേഗന്‍ ആശുപത്രിയിലെ മൂന്ന് ഡോക്‌ടര്‍മാരുടെ സംഘമാണ് ഫോണ്‍ പുറത്തെടുത്തത്.കീപാഡ് ഫോണാണിത്.
ദൗലത് എന്ന ഗുന്ദ(34)യില്‍ നിന്നാണ് ശസ്‌ത്രക്രിയയിലൂടെ ഫോണ്‍പുറത്തെടുത്ത്. ഇയാളെ വയറുവേദനയെ തുടര്‍ന്നാണ് ജയില്‍ ഡോക്‌ടര്‍ പരിശോധിച്ചത്. എന്താണ് കഴിച്ചതെന്ന ഡോക്‌ടറുടെ ചോദ്യത്തിന് ഇയാള്‍ കല്ല് വിഴുങ്ങിയെന്ന് കള്ളം പറഞ്ഞു. മരുന്ന് നല്‍കിയിട്ടും വയറുവേദന കടുത്തതോടെ ഇയാളെ മേഗന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അള്‍ട്രാസൗണ്ട് സ്‌കാനിങിന് വിധേയമാക്കിയപ്പോള്‍ ഇയാളുടെ വയറ്റില്‍ എന്തോ വസ്‌തു ഉള്ളതായി കണ്ടെത്തി. ഇക്കാര്യം ജയിലിലെ സൂപ്രണ്ടിനെ അറിയിച്ചപ്പോള്‍ അദ്ദേഹം ശസ്‌ത്രക്രിയ ചെയ്യാന്‍ നിര്‍ദേശിച്ചു. മൂന്ന് ഡോക്‌ടര്‍മാരടങ്ങിയ സംഘം വിജയകരമായി ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കുകയും ഫോണ്‍ പുറത്തെടുക്കുകയും ചെയ്‌തു. 2021ല്‍ തുംഗ നഗര്‍ പൊലീസ് പിടികൂടിയ കഞ്ചാവ് സംഘത്തിലുണ്ടായിരുന്ന ആളാണ് ദൗലത്ത്.ശിവമോഗയിലെ ഒരു കോടതി 2024ല്‍ ഇയാളെ പത്ത് കൊല്ലം തടവിന് ശിക്ഷിച്ചു. തുടര്‍ന്നാണ് ഇയാളെ ശിവമോഗ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചത്.
ജൂണ്‍ 27നായിരുന്നു ഇയാളെ ശസത്രക്രിയ്ക്ക് വിധേയനാക്കിയത്. ഡോ. ധനഞ്ജയ് ഡോ.ചന്ദന്‍, ഡോ.രക്ഷിത് എന്നിവരാണ് ശസ്‌ത്രക്രിയ നടത്തിയത്. പിന്നീട് ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് നിരീക്ഷണത്തിനായി മാറ്റി. ജൂലൈ എട്ടിന് ഇയാള്‍ ആശുപത്രി വിട്ടു.
എത്രകാലം ഇയാള്‍ ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചെന്നും. ഇത് ആരുമായി ബന്ധപ്പെടാനാണ് ഉപയോഗിച്ചതെന്നും പരിശോധിക്കും. കഞ്ചാവ് ഇടപാടുകള്‍ ഇയാള്‍ ജയിലിലെത്തിയ ശേഷവും തുടര്‍ന്നോ അതിന് വേണ്ടിയാണോ ഫോണ്‍ ഉപയോഗിച്ചത് എന്ന കാര്യവും അന്വേഷിക്കും. ജയിലിലെത്തിയ ശേഷം ഇയാളെ സന്ദര്‍ശിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും.