മൊബൈൽ ഫോണും പണവും അപഹരിച്ച പ്രതികൾ പിടിയിൽ

0
KPLY C2

കൊല്ലം : കരുനാഗപ്പള്ളിയിൽ മൊബൈൽ ഫോണും പണവും അപഹരിച്ച പ്രതികൾ പിടിയിൽ.ശാസ്താംകോട്ട മുതുപിലാക്കാട് ഹരി ഭവനത്തിൽ കൃഷ്ണക്കുറുപ്പ് മകൻ ഹരികുമാർ 58, താമരക്കുളം കണ്ണനാംകുഴി ബിനു ഭവനത്തിൽ യശോധരൻ മകൻ വിനോദ് 47എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ മാസം 29 തീയതി രാത്രിയിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നിരുന്ന മൈനാഗപ്പള്ളി സ്വദേശിയെ ദേഹോദ്രവം ചെയ്തു കയ്യിലിരുന്ന പണവും മൊബൈൽ ഫോണും അപഹരിച്ചുകൊണ്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

WhatsApp Image 2026 07 01 at 4.35.40 PM

തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന് പ്രതികളെക്കുറിച്ച് യാതൊരു വിവരവും കിട്ടിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് രണ്ട് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. കരുനാഗപ്പള്ളി എസിപി സി ജോണിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എസ് ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ അനീഷ്, ആഷിഖ്, സുജോ എസ് സി പി ഓമാരായ ഹാഷിം, ഷഫീഖ് ,ജിഷ്ണു, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *