മെമ്മറി കാർഡ് എടുത്തത് ആര്യയും സച്ചിൻദേവും: എഫ്ഐആർ
തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും സംഘവുമെന്ന് പൊലീസ് എഫ്ഐആർ.
കാർഡ് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചിരിക്കാമെന്നാണ് കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിലുള്ളത്. ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട ശേഷം പൊലീസെത്തി ഡ്രൈവർ യദുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു
രാത്രി വൈകി ബസ് പാപ്പനംകോട് റീജ്യണൽ വർക് ഷോപ്പിലേക്ക് മാറ്റിയ ശേഷമാണ് മെമ്മറി കാർഡ് കാണാതായതെന്ന് ഡ്രൈവർ യദു നേരത്തേ പറഞ്ഞിരുന്നു.