കെസി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നു; എ എം ആരിഫ്
ആലപ്പുഴ: കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ വിമർശനവുമായി ആലപ്പുഴ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് എ എം ആരിഫ്. കെ സി വേണുഗോപാല്‍ രാഹുൽ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്നും രാഹുൽ ഗാന്ധിയുടെ ഇമേജ് കളയിക്കുന്നതില്‍ പ്രധാനി വേണുഗോപാലെന്നും ആരിഫിന്റെ വിമർശനം. ജനറല്‍ സെക്രട്ടറിക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് രാഹുലിനെ കോമാളിയാക്കുന്നതെന്നും ആരിഫ് എംപി.
ദയവ് ചെയ്ത് രാഹുലിനെ വേണുഗോപാൽ മോശക്കാരനാക്കരുത്. രാഹുലും പ്രിയങ്കയും ഒരുമിച്ച് ആലപ്പുഴയിൽ വന്നാലും ഒരു ചുക്കും സംഭവിക്കാൻ പൊന്നിലെന്നും ആരിഫ് പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് നാം കണ്ടതാണ് ജനങ്ങൾ ആരുടെ കൂടെയാണെന്ന്. രാഹുലും പ്രിയങ്കയും അരിത ബാബുവിന്‍റെ വീട്ടിലെത്തിയപ്പോഴുള്ള ഓളം തിരഞ്ഞെടുപ്പിൽ കണ്ടില്ല, തോട്ടില്ലേ എന്നും ആരിഫ് ചോദിച്ചു.