എംഎൽഎ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരിയെ പീഡിപ്പിച്ച കേസ്: 3 വർഷത്തിനു ശേഷം പ്രതി പിടിയിൽ

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിലെ കിച്ചൻ കാന്റീൻ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഹാരിസ് (40) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2021 ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയെ വിവാഹം കഴിക്കാമെന്നും ബെംഗളൂരുവിൽ ജോലി ശരിയാക്കി കൊടുക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു പീഡിപ്പിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്തെ ശുചിമുറിയിൽ കയറി പരാതിക്കാരി വസ്ത്രം മാറുന്ന ഫോട്ടോയും എടുത്തു. ഈ ഫോട്ടോ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചും ദിവസങ്ങളോളം പീഡിപ്പിച്ചു. മൂന്നു വർഷത്തിനു ശേഷമാണ് പ്രതി പിടിയിലായത്.