ബിജെപിക്കെതിരെ എം കെ സ്റ്റാലിൻ
അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ ബിജെപിയെ വെല്ലുവിളിച്ച് എം കെ സ്റ്റാലിൻ. ജനരോഷം നേരിടാൻ ബിജെപി ഒരുങ്ങിക്കൊള്ളൂ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. 10 വർഷത്തെ ഭരണപരാജയത്തിനൊടുവിൽ, തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ഫാസിസ്റ്റ് സർക്കാർ എതിരാളികളെ ലക്ഷ്യമിടുകയാണെന്നും പരാജയഭീതിയിലുള്ള ബിജെപിയുടെ പ്രതികാരവേട്ടയാണ് നടക്കുന്നതെന്നും എം കെ സ്റ്റാലിൻ. ഒരു ബിജെപി നേതാവ് പോലും നടപടി നേരിടുന്നില്ല എന്നത് ഇഡി അധികാരം എങ്ങനെ ഉപയോഗിക്കുന്നു എന്നത്തിന്റെ തെളിവാണെന്നും സ്റ്റാലിൻ പറഞ്ഞു.