എംകെ രാഘവൻ MPക്ക് ധാർഷ്ട്യം , നിയമപരമായി നേരിടും :കോൺഗ്രസ്സ് നേതാവ് കെപി ശശി
എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നടപടിയുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി. നാല് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു!
കണ്ണൂർ : കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ അഴിമതിയുണ്ടെന്നും കോഴ വാങ്ങിയിട്ടുണ്ടെന്നും
മാടായിയിലെ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് പികെ ശശി.അധ്യാപന നിയമനത്തിൽ പണം നേരിട്ടുവാങ്ങാതെ വൈസ് ചെയർമാൻ വഴിയാണ് വാങ്ങുന്നതെന്നും ശശി പറഞ്ഞു . കോൺഗ്രസ്സ് മാനേജുമെന്റിന്റെ കീഴിലുള്ള കോളേജിൽ നിയമനം നടക്കാറ് നേരത്തേയും കോഴവാങ്ങിയിട്ട് തന്നെയാണെന്നും ഇപ്പോൾ കോൺഗ്രസുകാരെ നിയമിക്കാതെ ബന്ധുവായ സിപിഎം കാരന് കൊടുത്തതിലാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യം ചോദിച്ചപ്പോൾ ധാർഷ്ട്യത്തോടെ
‘എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും ‘ എന്ന് പറഞ്ഞു ഒഴിവാകുകയായിരുന്നു , ശശി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം എംപിയെ കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടഞ്ഞിരുന്നു.കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എംകെ രാഘവൻ ചെയർമാനായ പയ്യന്നൂർ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളേജ്. രാഘവന്റെ ബന്ധുവായ സിപിഎം പ്രവർത്തകന് നിയമനം നൽകാനുള്ള നീക്കത്തിലാണ് കോൺഗ്രസ് പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയത്. തുടർന്ന് കോളേജ് കവാടത്തിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എംപിയെ തടയുകയായിരുന്നു.
എംകെ രാഘവൻ എംപിയാണ് കോളേജ് ചെയർമാൻ. ഇവിടെ 2 അറ്റൻഡർ പോസ്റ്റിലേക്കാണ് നിയമനം നടത്താനിരുന്നത്. ഇന്നലെയായിരുന്നു അഭിമുഖം. എന്നാൽ അഭിമുഖത്തിന് മുമ്പ് തന്നെ എംപിയുടെ ബന്ധുവായ സിപിഎം പ്രവർത്തനകന് നിയമനം നൽകാനുള്ള നീക്കം നടത്തിയെന്നാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ വാദം. ഇതിന് വേണ്ടി ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന് അവർ ആരോപിക്കുന്നു.
അഭിമുഖം നടത്താനിരുന്ന വേദിയിലേക്ക് രാവിലെയാണ് എംപി എത്തിയത്. എംപിയെ കവാടത്തിൽ മണ്ഡലം വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ തടയുകയായിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ എംപി കാറിൽ നിന്ന് ഇറങ്ങി നടന്നാണ് കോളേജിലെത്തിയത്. അതേസമയം, സംഭവത്തിൽ എംപി പ്രതികരിച്ചിട്ടില്ല. കെപിസിസിക്കും കെസി വേണുഗോപാലിനുമുൾപ്പെടെ പ്രവർത്തകർ പരാതി നൽകിയിരുന്നു .
അതിനിടയിൽ , എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നടപടിയുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി. നാല് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു. കാപ്പടാന്‍ ശശിധരന്‍, വരുണ്‍ കൃഷ്ണന്‍, കെ വി സതീഷ് കുമാര്‍, കെ പി ശശി എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രവര്‍ത്തകരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കണ്ണൂര്‍ ഡിസിസിയുടെതാണ് നടപടി. വിഷയത്തിൽ എംകെ രാഘവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം നടപടി അംഗീകരിക്കില്ലെന്ന് പുറത്താക്കപ്പെട്ട നേതാക്കൾ പ്രതികരിച്ചു. മുന്നൂറോളം പ്രവർത്തകർ ഒപ്പിട്ട പരാതി എഐസിസിക്കും പ്രാദേശിക കോൺഗ്രസ് നേതാക്കൾ നൽകിയിട്ടുണ്ട്. ഡിസിസി നടപടിയിൽ പ്രതിഷേധിച്ച് കുഞ്ഞിമംഗലത്തെ കോൺഗ്രസ് പ്രവർത്തകർ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.
2019ൽ തെരഞ്ഞെടുപ്പ് കാലത്ത് എംകെ രാഘവൻ കൈക്കൂലി വാങ്ങുന്ന വീഡിയോ ഒരു വാർത്താചാനൽ
സംപ്രേഷണം ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻതോതിൽ കള്ളപ്പണം ഉപയോഗിച്ചതായി തെളിഞ്ഞു എന്നാരോപിച്ച് എൽഡിഎഫ് നേതൃത്തം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിരുന്നു.