ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം

0

ശൂരനാട്:ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി  ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരി രേണുക ഗണേശ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡൻ്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.

കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ , എം. സുൽഫിഖാൻ റാവുത്തർ,അക്കരയിൽ ഷെഫീക്ക്,
എച്ച്.ഹസീന, അൻസൽന, ഹാരീസ് കുഴുവേലിൽ,സബീന ബൈജു എന്നിവർ പ്രസംഗിച്ചു.വളരാം നമുക്ക് വായനയിലൂടെ എന്ന പേരിൽ ആണ് പരിപാടികൾ ജൂലൈ 7 വരെ ഗ്രന്ഥശാല സംഘടിപ്പിക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *