ദേശീയ ചിഹ്നത്തിൻ്റെ ദുരുപയോഗം : ജയിൽ ശിക്ഷയും കനത്ത പിഴയും ചുമത്താൻ പുതുനിയമം

0
desheeyatha

 

ന്യൂഡൽഹി: ദേശീയ ചിഹ്നം ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും.പുതിയ നിയമം അനുസരിച്ച് 5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങൾ, പേരുകൾ, ചിഹ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ദേശീയ ചിഹ്നങ്ങളുടെ അനധികൃത ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ തീരുമാനം.

നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാൽ പിഴ 500 രൂപ മാത്രമായതിനാൽ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. 2005 ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ 1950 ലെ എംബ്ലങ്ങളും പേരുകളും എന്നീ നിയമങ്ങൾ ലയിപ്പിച്ച് ഒരു വകുപ്പിൻ്റെ നിയന്ത്രണത്തിലാക്കാനാകുമോയെന്നാണ് സർക്കാർ നോക്കുന്നത്.

അടുത്തിടെയാണ് ഇതുസംബന്ധിച്ച് ചർച്ചകൾ മന്ത്രിതലയോഗത്തിൽ നടന്നത്. ആദ്യതവണ കുറ്റം ചെയ്യുന്നവർക്ക് ഒരു ലക്ഷവും ആവർത്തിക്കുന്നവർക്ക് അഞ്ചു ലക്ഷവും പിഴയും ആറുമാസം വരെ തടവും ശിക്ഷ നൽകണമെന്ന് ഉപഭോക്തൃകാര്യവകുപ്പ് 2019ൽ നിർദ്ദേശം നൽകിയെങ്കിലും നടപ്പാക്കിയിരുന്നില്ല.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *