താനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

0

മുംബൈ: താനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ ലോണാവാലയിൽ വെച്ച് കണ്ടെത്തി.ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് മുംബൈ ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്രചെയ്യവേ ഇവരെ കണ്ടെത്തിയത്.
കുട്ടികളെ പൂനെ RPFൽ എത്തിച്ചു. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിലെത്തിയാലും വീട്ടിൽപോകില്ലാ എന്ന് കുട്ടികൾ ആദ്യം പറഞെങ്കിലും വീട്ടുകാരുമായി ബന്ധപ്പെട്ടശേഷം പോകാനായി തയ്യാറായിരിക്കയാണ് മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് കുട്ടികളെ കണ്ടെത്തിയത്.
ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം താൽക്കാലികമായി സ്‌ത്രീകളുടെ ഒരു കെയർ ഹോമിലാക്കിയതിനുശേഷം മുംബൈയിലെത്തി നടപടിക്രമങ്ങൾക്ക് ശേഷം കേരളാപൊലീസിനു കൈമാറുമെന്ന് മുംബൈയിലെ നോർക്ക ഓഫീസർ റഫീഖ് അറിയിച്ചു.

പെൺകുട്ടികൾ മുംബൈയിലെത്തിഎന്നറിഞ്ഞതിനു ശേഷം മുംബൈയിലെ മലയാളി സാമൂഹ്യ പ്രവർത്തകർ എല്ലാ റെയിൽവേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ചു ഇവരെ കണ്ടെത്തുന്നതുവരെ അന്യേഷണം നടത്തികൊണ്ടിരിക്കയായിരുന്നു.

താനൂർ ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ +2 കഴിഞ്ഞ വിദ്യാർത്ഥിനികളായ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാര്‍ഥികളെയാണ് ബുധനാഴ്ച്ച മുതല്‍ കാണാതായത്. പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം.

മഞ്ചേരി സ്വദേശിയായ ,ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്യുന്ന റഹീം അസ്ലം എന്ന യുവാവാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്സ്പ്രസ്സില്‍ പന്‍വേലില്‍ വന്നിറങ്ങി. മൂന്നരയോടെ പന്‍വേലില്‍ എത്തി. അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് അറിയിച്ചു. പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്. താന്‍ കോഴിക്കോട് നിന്നാണ് കയറിയത്. ട്രെയിനില്‍ നിന്ന് യാദൃശ്ചികമായി കണ്ടെന്ന മട്ടിലാണ് യുവാവിന്റെ പ്രതികരണം. മുംബൈയില്‍ ഇയാള്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

മുംബൈയിലെത്തി പെൺകുട്ടികൾ ഒരു സലൂണിൽ കയറി മുടി മുറിക്കുകയും സ്ഥാപനത്തിന്റെ ഉടമയായ മലയാളി വനിത ലൂസിയുമായി സംസാരിക്കുകയും ചെയ്‌തതാണ്‌ അന്വേഷണത്തിന്‌ വഴിത്തിരിവായത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *