പൈവളികയിൽ കാണാതായ 15കാരിയേയും 42 കാരനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർഗോട് : മണ്ടേക്കാപ്പ് ശിവനഗരത്ത് നിന്ന് കാണാതായ 15 വയസുകാരിക്കുവേണ്ടിയുള്ള തിരച്ചിൽ അവസാനിച്ചു. വീടിന് പിറകിലുള്ള കുറ്റിക്കാട്ടിനുള്ളിൽ അയൽവാസിയായ 42കാരനോടൊപ്പം തൂങ്ങിമരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തി.
7 പോലീസ്‌സ്റ്റേഷനിൽ നിന്നെത്തിയ പോലീസ് സംഘവും നാട്ടുകാരും സംയുക്തമായി ഊർജ്ജിതമായ തിരച്ചിൽ നടത്തികൊണ്ടിരിക്കുന്നതിനിടയിലാണ് മൃതദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.
ഫെബ്രുവരി 12ന് പുലർച്ചെയാണ് ശ്രേയ എന്ന 15 വയസുകാരിയെ വീട്ടിൽ നിന്ന് കാണാതായത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അന്നേദിവസം തന്നെ പ്രദേശവാസിയായ പ്രദീപ് എന്നയാളെയും കാണാതായി. ഇയാളെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.പ്രദീപ് ശ്രേയയെ കടത്തിക്കൊണ്ടുപോയാതായിരിക്കുമെന്ന് പോലീസ് സംശയിച്ചിരുന്നു.
ഇരുവരുടെയും മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ വീടിന് സമീപത്തെ കാട്ടിലാണ്. പ്രദേശത്ത് ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയിരുന്നു. ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും നൂറിലേറെപ്പേരെ ചോദ്യം ചെയ്തിട്ടും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. 26 ദിവസമായി നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർപറയുന്നു.