ജബല്‍ അക്തറില്‍ കാണാതായ ആളിനെ മരിച്ച നിലയില്‍ കണ്ടെത്തി.
മസ്കറ്റ്: വെള്ളപാച്ചിലും മഴയിലും ജബല്‍ അക്തറില്‍ കാണാതായ ആളിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്രഞ്ച് വിനോദ സഞ്ചാരിയെന്ന് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.
ഇതോടെ മലയാളി ഉള്‍പ്പെടെ എട്ട് പേർ ഓമനിലുണ്ടായ വെള്ളപാച്ചിലും മഴയിലും മരണപെട്ടു. ഒമാനില്‍ പതിനൊന്ന് ദിവസം മുൻപ് മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചില്‍ കാണാതായ ആളിന് വേണ്ടിയുള്ള തിരച്ചില്‍ റോയല്‍ ഒമാൻ പോലീസിന്റെ നേതൃത്വത്തില്‍ തുടർന്ന് വരികയായിരുന്നു.
തുടര്‍ന്നാണ് കാണാതായ ആളെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കണ്ടെത്തിയ മൃതശരീരം ഫ്രഞ്ച് വിനോദ സഞ്ചാരിയുടേതായിരുന്നുവെന്നും റോയല്‍ ഒമാൻ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
റോയല്‍ ഒമാൻ പോലീസ്, സിവില്‍ ഡിഫൻസ് അതോറിറ്റി, ആംബുലൻസുകള്‍ എന്നീ സംഘങ്ങള്‍ക്ക് പുറമെ റോയല്‍ ഒമാൻ പോലീസിന്റെ വ്യോമയാന സേനയുടെ സഹകരണത്തോടും കൂടിയായിരുന്നു തെരച്ചില്‍ നടത്തി വന്നിരുന്നത്.