ക്രിസ്തുമസ് ആഘോഷത്തെ മതസൗഹാർദ്ദ സംഗമമാക്കി മീരാറോഡ് മലയാളി സമാജ൦
മീരാറോഡ് :മത സൗഹാർദ്ദത്തിന്റെ സന്ദേശം പങ്കുവെച്ച് മീരാറോഡ് മലയാളി സമാജത്തിന്റെ ക്രിസ്തുമസ് ആഘോഷം. അയ്യപ്പ സന്നിധിയിലും, വിവിധ ക്രൈസ്തവ സഭകളുടെ ആരാധനാലയങ്ങളിലും പോലീസ് ആസ്ഥാനത്തും പൊതു സ്ഥലങ്ങളിലും കരോൾ കാർണിവലിലൂടെ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വഹിച്ചു കൊണ്ട് കരോൾ സംഘം സന്ദേർശനം നടത്തി.
സമാജം വൈസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ, MS ദാസ് സെക്രട്ടറി, അഡ്വ. ശൈലജ വിജയൻ ജോയിന്റ് സെക്രട്ടറി, റോയ് തോമസ്, ജോസ് ജോർജ്, ജോൺസൺ, വിജു വര്ഗീസ്( ട്രഷറർ )എന്നിവരുടെ നേതൃത്വത്തിൽ സാന്താക്ലൗസ് വേഷധാരികളടക്കം നുറുകണക്കിന് ആളുകൾ ക്രിസ്‌മസ് ആഘോഷ റാലിയിൽ അണിനിരന്നു. സന്തോഷത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെതുമായ ഈ സൗഹാർദ്ദയാത്രയിൽ കേക്ക്കളും ചോക്ലേറ്റുകളും വിതരണം ചെയ്ത് ആഘോഷം വ്യത്യസ്ഥമായി മാറി.