മീരാറോഡ് മന്ദിരസമിതി വനിതാദിനം ആഘോഷിച്ചു.

മീരാറോഡ്: ശ്രീനാരായണ മന്ദിരസമിതി മിരാ റോഡ്, ദഹിസർ, ഭയിന്തർ യൂണിറ്റ് വനിതാ വിഭാഗം ലോക വനിതാ ദിനം ആഘോഷിച്ചു. ജനറൽസെക്രട്ടറി ഒ.കെ പ്രസാദ്, വനിതാ വിഭാഗം കോ ഓർഡിനേറ്റർ മായ സഹജൻ, വനിതാ വിഭാഗം സെക്രട്ടറി വിജയ രഘുനാഥ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ ശ്രീനാരായണ മന്ദിര സമിതി കലാവിഭാഗം അവതരിപ്പിച്ച ദേവാലയം നാടകം അരങ്ങേറി.
യൂണിറ്റ് വനിതാ വിഭാഗം സെക്രട്ടറി സുമാ രാജൻ സ്വാഗതവും കൺവീനർ അഞ്ജലി മധുസൂദനൻ, യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ എന്നിവർ പ്രസംഗിച്ചു ധനൃ സുധീരൻ നന്ദി രേഖപ്പെടുത്തി. ആതുരസേവനത്തിന് പ്രാധാന്യം നൽകികൊണ്ട് നടന്ന വനിതാ ദിനാഘോഷത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കൊപ്പം സമൂഹത്തിൽ തുല്യത ഉണ്ടായിരിക്കണം എന്ന് മായാ സഹജനും വിജയ രഘുനാഥും അഭിപ്രായപ്പെട്ടു.
ക്യാപ്ഷൻ : ശ്രീനാരായണ മന്ദിരസമിതി മിരാ റോഡ് യൂണിറ്റ് വനിതാ വിഭാഗം സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ പങ്കെടുത്ത ഭാരവാഹികൾ സമിതി ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദിനൊപ്പം.