“കേന്ദ്ര മന്ത്രി വരുമ്പോൾ മണിമുറ്റത്താവണിപ്പന്തൽ പാട്ട് പാടുകയല്ല വേണ്ടത് ” – മന്ത്രി ആർ ബിന്ദു

0

കാസർകോട്: ആശാ വർക്കർമാരെ പരിഹസിച്ച്  മന്ത്രി ആർ ബിന്ദു. കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നും കേന്ദ്ര മന്ത്രി വരുമ്പോൾ “മണിമുറ്റത്താവണിപ്പന്തൽ” പാട്ട് പാടുകയല്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു. ‘ആശാവർക്കർമാർക്ക് അനുകൂലമായിട്ടുള്ള നിലപാടെടുത്തിട്ടുള്ള പ്രസ്ഥാനമാണ് എൽഡിഎഫ്. എല്ലാ കാലത്തും ആശമാരോടൊപ്പം സമരം ചെയ്‌തിട്ടുള്ളവരാണ് ഞങ്ങളെല്ലാം.

അവരുടെ ആവശ്യങ്ങൾ നന്നായി കേട്ടിട്ടുള്ളവരും ഇടതുപക്ഷ സർക്കാർ തന്നെയാണ്. ഓണറേറിയം അവർക്ക് ഉയർത്തി. അത് കേരള സർക്കാരിൻ്റെ അനുഭാവപൂർവമായിട്ടുള്ള നിലപാട് തന്നെയാണ് കാണിക്കുന്നതെന്നും’ മന്ത്രി ആർ ബിന്ദു പറഞ്ഞു. ‘കേരള സർക്കാർ അവരുടെ എല്ലാ സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച ഒരു സാഹചര്യം തന്നെയാണ് ആശമാർക്ക് നൽകുന്നത്.ഇപ്പോൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കേന്ദ്രമന്ത്രി സന്ദർശിച്ചപ്പോൾ മണിമുറ്റത്താവണിപ്പന്തലെന്നാണല്ലോ അവർ പാടിയത്. കേന്ദ്ര ഗവൺമെൻ്റിനെതിരെ സമരമിരിക്കുന്ന അവർക്ക് എന്തുകൊണ്ട് അവരുടെ ആവശ്യങ്ങൾ പറഞ്ഞുകൂടായെന്നും’ മന്ത്രി ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *