കേരളത്തെ മിനി പാകിസ്ഥാന്‍ എന്നു വിളിച്ച മന്ത്രി നിതേഷ് റാണെ രാജിവെക്കണം : ജോജോതോമസ്

നിതേഷ് റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി, ബിജെപി കേരളജനതയോടു മാപ്പു പറയണം
മുംബൈ :രാജ്യത്തിന്റെ ഫെഡറലിസം മറന്ന് മറ്റൊരു സംസ്ഥാനത്തെ ‘മിനി പാകിസ്ഥാന്‍’ എന്നും അവിടെയുള്ള ജനങ്ങളെ തീവ്രവാദികള്‍ എന്നും വിശേഷിപ്പിച്ച നിതേഷ് റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി ബിജെപി കേരള ജനതയോടു മാപ്പു പറയണമെന്ന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോജോ തോമസ് ആവശ്യപ്പെട്ടു
നിതേഷ് റാണെയുടെ പരാമർശം ശുദ്ധവിവരക്കേടാണ് .ഇത്തരത്തില്‍ ഒരു ജനതയേയും ഒരു സംസ്ഥാനത്തേയും മൊത്തമായി ആക്ഷേപിച്ച റാണെയ്ക്ക് ഒരു നിമിഷം പോലും മന്ത്രിസഭയിലിരിക്കാൻ യോഗ്യതയില്ല. മലയാളികൾ മുഴുവൻ ഭീകരവാദികളാണെന്നാണ് നിതേഷ് റാണെ ആക്ഷേപിച്ചിരിക്കുന്നത് . മുന്‍കാലങ്ങളിലും മതന്യൂനപക്ഷങ്ങളെ ആക്ഷേപിക്കുന്നത് ശീലമാക്കിയ ആളാണ് നിതേഷ് റാണെ -ജോജോ തോമസ് കൂട്ടിചേർത്തു.
രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതിനാണ് കേരള ജനതയെ നിതേഷ് റാണെ ആക്ഷേപിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതും തീവ്രവാദികളുടെ വോട്ട് കൊണ്ടാണോ എന്നു റാണെ വ്യക്തമാക്കണം.
മുംബൈയും മഹാരാഷ്ട്രയും കെട്ടിപ്പടുക്കുന്നതില്‍ വലിയൊരു പങ്ക് മലയാളികളും വഹിച്ചിട്ടുണ്ട് എന്ന യാഥാർഥ്യം നിതീഷ് റാണെ മനസ്സിലാക്കണം. ഇന്നും ലക്ഷക്കണക്കിന് മലയാളികള്‍ മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നുണ്ട്. ഇവരെയാണോ നിതേഷ് റാണെ ആക്ഷേപിച്ചത് ?-ജോജോ തോമസ് ചോദിച്ചു