എഴുന്നള്ളിപ്പ് : ഹൈക്കോടതി നിർദ്ദേശങ്ങൾ അപ്രായോഗികമെന്ന് മന്ത്രി കെ രാജൻ
തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ റവന്യു മന്ത്രി കെ രാജൻ ഹൈക്കോടതിയുടെ ഉത്തരവ് അപ്രയോഗികവും ചില നിരീക്ഷണങ്ങളോട് യോജിക്കാനാവില്ലായെന്നുംമന്ത്രി പറഞ്ഞു . ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമനിർമ്മാണത്തെക്കുറിച്ചുള്ള ആലോചനയിലാണ്.അതിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ ആഴ്ച തന്നെ ഉന്നതതല യോഗം വിളിക്കുമെന്നും റവന്യു മന്ത്രി അറിയിച്ചു.. തൃശൂർ പൂരം അതിന്റെ പൂർണ്ണ പെരുമയോടെ തന്നെ ഒരു കോട്ടവും തട്ടാതെ നടത്തണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
ആന എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ ക്ഷേത്ര ഉത്സവ കമ്മിറ്റി ഓർഗനൈസേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ മെമ്മോറാണ്ടം നൽകി. നിലവിലെ മാർഗനിർദേശങ്ങൾ കേരളത്തിന്റെ പൈതൃകത്തെ നശിപ്പിക്കും, ഹർജി പരിഗണിക്കുന്ന ബെഞ്ച് വിഷയം കൃത്യമായി പഠിച്ചിട്ടില്ല, നിഷ്പക്ഷത ഉറപ്പാക്കാൻ ഹർജി പരിഗണിക്കുന്ന ബെഞ്ച് പുനസംഘടിപ്പിക്കണം, തുടങ്ങിയ ആവശ്യങ്ങളാണ് മെമ്മോറാണ്ടത്തിൽ പറയുന്നത്. പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങളാണ് ഹൈക്കോടതി ഗൈഡ് ലൈനിൽ ഉള്ളതെന്നും മെമ്മോറാണ്ടത്തിൽ വിമർശിച്ചിട്ടുണ്ട്.
ആന എഴുന്നള്ളിപ്പിൽ കർശന നിബന്ധനകൾ മുന്നോട്ടുവച്ചുകൊണ്ട് ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത് നവംബർ 14 നാണ്. മൂന്ന് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ആനയെ എഴുന്നള്ളത്തിൽ നിര്ത്തരുത് ആനകൾ തമ്മിലുള്ള അകലം , ഭക്ഷണം, വിശ്രമം ,എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്നുള്ള ദൂരം,തുടങ്ങിയ കാര്യങ്ങളിലൊക്കെ പുതിയ നിർദ്ദേശങ്ങൾ കോടതി നൽകിയിട്ടുണ്ട്.
ഉജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്.