ഹജ്ജ് സീസണിനായി പുണ്യസ്ഥലങ്ങളിലെ ഒരുക്കം പൂർണം

0

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിലെ ഒരുക്കം പൂർണമായി . ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അതത് സ്ഥലങ്ങളിലെത്തി പരിശോധന പൂർത്തിയാക്കി . സൽമാൻ രാജാവിന്‍റെ നിർദേശങ്ങളുടെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ കർശനമായ തുടർനടപടികളുടെയും വെളിച്ചത്തിലാണിത്.

തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഉറപ്പാക്കി . തീർഥാടകർക്ക് നൽകുന്ന സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവയുടെ തയ്യാറെടുപ്പ് പരിശോധിക്കുകയും ചെയ്യുന്നതിന് കൂടിയാണ് ഈ നടപടി. പുണ്യസ്ഥലങ്ങളിലെ സേവനത്തിനായുള്ള നിരവധി കമ്പനികളുടെ ഒരുക്കങ്ങൾ ഹജ്ജ് മന്ത്രി വിലയിരുത്തി. നിലവിലുള്ള സംവിധാനങ്ങൾ, താമസ പദ്ധതികൾ, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം എന്നിവ പരിശോധിച്ചു. പുണ്യസ്ഥലങ്ങളിൽ കിദാന കമ്പനി നടപ്പാക്കുന്ന വികസന പദ്ധതികളും മന്ത്രി കണ്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *